2011 ജൂൺ 1, ബുധനാഴ്‌ച

എണ്റ്റെ മഴ

എന്നും മഴ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. ഒരുപാട്‌ തിരക്കുകളും സമ്മര്‍ദ്ദങ്ങളും നിറഞ്ഞ ഈ ജീവിതത്തിണ്റ്റെ കറകള്‍ കഴുകിക്കളഞ്ഞ്‌ പഴയ വസന്തത്തിണ്റ്റെ ഓര്‍മ്മകള്‍ എന്നില്‍ തൂവുന്നതു കൊണ്ടാവാം ഞാന്‍ ഈ മഴയെ ഇഷ്ടപെടുന്നത്‌. 19 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതു പോലൊരു മഴയത്താണ്‌ എണ്റ്റെ പ്രിയ മാതാവ്‌ എനിക്ക്‌ ജന്‍മം നല്‍കിയത്‌. ഞാനാദ്യമായി അക്ഷരമുറ്റത്തെത്തിയപ്പൊഴും മഴ പെയ്തിരുന്നു. എണ്റ്റെ പ്രിയ അദ്ധ്യാപകര്‍ എനിക്ക്‌ പകര്‍ന്ന്‌ നല്‍കിയ അക്ഷരങ്ങളാണ്‌ ഇന്ന്‌ എന്നെ ഇതെഴുതാന്‍ പ്രാപ്തനാക്കിയത്‌. എണ്റ്റെ പ്രണയവാടിയിലെ ആദ്യ പുഷ്പം മൊട്ടിട്ടതും ഇതു പോലൊരു മഴയത്താണ്‌. ഒരു മഴ സമ്മാനിച്ച ഏകാന്തതയാണ്‌ ഞാന്‍ നിറച്ചാര്‍ത്തണിയിച്ച എണ്റ്റെ ആദ്യ കവിത പിറക്കുവാന്‍ ഹേതുവായത്‌. പ്രകൃതിയുടെ ഈ കണ്ണീര്‍ സമ്മാനിക്കുന്ന ഏകാന്തത ഞാന്‍ ഇഷ്ടപ്പെടുന്നു. പലപ്പോഴും എന്നിലെ എന്നെ കണ്ടെത്തുന്നത്‌ ഈ ഏകാന്തതയാണ്‌. 
 വീണ്ടും മഴയിലേക്ക്‌
പ്രിയപ്പെട്ട മഴ വീണ്ടും നീ എന്നില്‍ പെയ്യുക, എന്നിലെ എന്നെ ഉണറ്‍ത്തുക ഞാനും നിന്നെപ്പോലെ പെയ്യട്ടെ പലറ്‍ക്കും പ്രിയപ്പെട്ടവനായി പെയ്തൊഴിയട്ടെ