2009 സെപ്റ്റംബർ 16, ബുധനാഴ്‌ച
ലൌഡ് സ്പീക്കര്‍ (Loud Speaker)
ജയരാജ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേക്ഷത്തില്‍ എത്തുന്ന 'ലൌഡ് സ്പീക്കര്‍' റിലീസിങ്ങിനു തയ്യാറെടുക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണു. ലൈവ് സൌണ്ട് റെക്കോറ്‍ഡിംഗ് ഉപയോഗിക്കുന്ന ആദ്യ മലയാള ചലച്ചിത്രം. ഈ സാങ്കേതിക വിദ്യ മലയാളത്തില്‍ മുന്‍പേ എത്തേണ്ടതായിരുന്നു. പലപ്പോഴും ചിത്രങ്ങള്‍ കാണുമ്പോള്‍ ശദ്ധിക്കാറുണ്ട്.കഥാപാത്രങ്ങളുടെ ചുണ്ടും ശബ്ദവുമായി പുലബന്ധം പോലും ഉണ്ടാകാറില്ല.പ്റത്യേകിച്ച് അന്യ ഭാഷാ നടിമാരുടെ കാര്യത്തില്‍.വെരുതെ ഒരു കഥയില്ലാ ആട്ടം. ഈ സാങ്കേതിക വിദ്യ ഈ കോമാളിത്തരത്തിനു ഒരു പരിധി വരെ പരിഹാരമാണു. 'മാടമ്പി' എന്ന ചിത്രത്തില്‍ നായിക കാവ്യാമാധവനു ഭാഗ്യലക്ഷ്മി എന്ന കലാകാരി ശബ്ധം നല്‍കിയതുകൊണ്ടു മാത്രം ആ ചിത്രം കാണാതിരുന്ന എന്നേ പോലുള്ള ആളുകള്‍ക്ക് ഈ പരിഷ്ക്കാരം ആശ്വാസം തന്നെ.
2009 ഓഗസ്റ്റ് 30, ഞായറാഴ്‌ച
ചാന്ദ്രയാന്‍
ചാന്ദ്രയാന്‍ ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ തെളിവായിരുന്നു. കാലാവധി പൂര്‍ത്തിയാക്കന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കു അഭിമാനകരമായ നേട്ടം കൈ വരിക്കാന്‍ ചാന്ദ്രയാനു കഴിഞ്ഞു. ഇതിലും മഹത്തായ നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രത്തിനാകും എന്നു പ്രതീക്ഷിക്കം. എല്ലാ ആശംസകളും നേരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)