2010 മേയ് 13, വ്യാഴാഴ്‌ച
വിളിപ്പേരിണ്റ്റെ കളി
എനിക്ക് വയസ്സ് 19 ആകാറായി.ഇപ്പോഴും എണ്റ്റെ വീട്ടുകര്‍ എന്നെ വിളിക്കുന്നത് 'വാവ' എന്നാണ്.ഒരു 19 കാരനെ വാവ എന്ന് വിളിക്കുന്നത് സഹിക്കാന്‍ കഴിയാത്ത ബഹുമാന്യനായ ഒരു അമ്മാവന്‍ എനിക്കുണ്ട്. ഈ ബഹുമാന്യ വ്യക്തി എണ്റ്റെ കാര്‍ന്നോന്‍മാരോടു പറഞ്ഞു വാവേ എന്നു വിളിക്കണ്ട പ്രായം കഴിഞ്ഞു പോയി എന്ന്. കേട്ടുനിന്ന ഞാന്‍ പറഞ്ഞു വാവേ എന്നു വിളിക്കേണ്ട 'യു വാവേ യു വാവേ' എന്നു വിളിച്ചോ. അമ്മാവണ്റ്റെ സൂക്കേടും മാറും എണ്റ്റെ പ്രായവും പേരും ഒക്കുകയും ചെയ്യൂം എങ്ങനെ ഉണ്ട് എണ്റ്റെ ബുദ്ധി?
2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച
ഒബാമയുടെ നൊബേല്‍
പല വ്യക്തികള്‍ക്കും നൊബേല്‍ കിട്ടിയതായി അറിയാം. പലര്‍ ക്കും നൊബേല്‍ കിട്ടുന്നത് കണ്ടുപിടുത്തങ്ങള്‍ ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‍്. എന്നാല്‍ ലോകം അറിഞ്ഞു തുടങ്ങിയിട്ട് ഒരു വര്‍ഷം പോലും ആകാത്തതും കാര്യമായ സംഭാവനകള്‍ നല്‍കാത്തതുമായ ഒരാള്‍ക്ക് ലോകം ആദരിക്കുന്ന മഹത്തായ ഒരു സമ്മാനം അയാള്‍ അമേരിക്കന്‍ പ്രസിഡണ്റ്റ് ആയതു കൊണ്ടു മാത്രമാണു് നല്‍കിയത് എന്നതില്‍ തര്‍ക്കമില്ല.എത്രയൊക്കെ ആയാലും നൊബേല്‍ സമിതിയുടെ ഈ തീരുമാനം മോശമായിപ്പോയി. ചിലപ്പോള്‍ അടുത്ത കൊല്ലം ഒബാമ BLOGGING തുടങ്ങിയാല്‍ സാഹിത്യ നൊബേല്‍ നല്‍കി ആദരിക്കുമായിരിക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)