മടുത്തു !!
എത്ര ദു:സഹമീ ജീവിതം
കൊടും ക്രൂരതകള്‍
മനുഷ്യന്‍ മൃഗമാകുന്നു
മനുഷ്യത്വം കേട്ടുകേള്‍വി മാത്രമാകുന്നു
ഇതാണോ ജീവിതം
ഇതാണോ ലോകം
അറിയില്ല
ഇനിയിങ്ങനെ എത്ര നാള്‍
ഒരിക്കല്‍ മനസ്സിലാകും
തെറ്റിപ്പോയി
അന്നു പശ്ചാത്തപിക്കാന്‍
കാണുമോ ഈ ലോകം ?
2010 ജൂൺ 2, ബുധനാഴ്‌ച
2010 മേയ് 20, വ്യാഴാഴ്‌ച
മഴത്തുള്ളി (ഇതൊരു കവിതയാണ് അല്ല ഒരു കഥയാണ്)
ഇതൊരു കാവ്യമല്ല പക്ഷേ ഒരു കാവ്യത്തിന്‍റെ മാധുര്യവും നിശബ്ദതയും ഈ വരികള്‍ക്കുണ്ട്.
മാനം ഇരുണ്ടതാണെങ്കിലും മേഘങ്ങള്‍ കറുത്തതാണെങ്കിലും ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികള്‍ക്ക് ഒരു പ്രകാശമുണ്ട്, പ്രശാന്തതയുണ്ട്. അവയെ നോക്കി ഞാന്‍ പറഞ്ഞു "ഞാന്‍ നിന്നെ പ്രണയിക്കുന്നു.ഓരോ തരുവിനും ഓരോ സസ്യ ലതാദികള്‍ക്കും കുളിര്‍മയേകുന്ന നിന്നെ ഞാന്‍ പ്രണയിക്കുന്നു. ഈ ലോകം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന നിന്‍റെ അഴകിനെ ഞാന്‍ പ്രണയിക്കുന്നു. ഇരുണ്ട മേഘങ്ങള്‍ക്കിടയില്‍ നിന്ന് വന്നതെങ്കിലും നിന്‍റെ നൈര്‍മല്യത്തെയും നിന്‍റെ വിശുദ്ധിയെയും ഞാന്‍ പ്രണയിക്കുന്നു. ഭൂമിയില്‍ നാമ്പുകള്‍ തളിരിടുന്നതിനു ഹേതുവായ നിന്‍റെ ചൈതന്യത്തെ ഞാന്‍ പ്രണയിക്കുന്നു. മഞ്ഞിന്‍റെ പുതപ്പിനെ മാറ്റി എന്നില്‍ പെയ്തിറങ്ങിയ നിന്‍റെ നിഷ്കളങ്കതയെ ഞാന്‍ പ്രണയിക്കുന്നു. മനസിന് കുളിര്‍മയേകിയ നിന്‍റെ സാമീപ്യത്തെ ഞാന്‍ പ്രണയിക്കുന്നു".
പുഞ്ചിരിച്ചു കൊണ്ട് ആ മഴത്തുള്ളി മണ്ണില്‍ പതി ച്ചു. ആ മണ്‍ തരിയെ നോക്കി ഞാന്‍ പറഞ്ഞു "ഇവിടം എന്‍റെ ഹൃദയമായിരുന്നെങ്കില്‍......... "

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)