2011 ജൂൺ 1, ബുധനാഴ്‌ച

എണ്റ്റെ മഴ

എന്നും മഴ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. ഒരുപാട്‌ തിരക്കുകളും സമ്മര്‍ദ്ദങ്ങളും നിറഞ്ഞ ഈ ജീവിതത്തിണ്റ്റെ കറകള്‍ കഴുകിക്കളഞ്ഞ്‌ പഴയ വസന്തത്തിണ്റ്റെ ഓര്‍മ്മകള്‍ എന്നില്‍ തൂവുന്നതു കൊണ്ടാവാം ഞാന്‍ ഈ മഴയെ ഇഷ്ടപെടുന്നത്‌. 19 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതു പോലൊരു മഴയത്താണ്‌ എണ്റ്റെ പ്രിയ മാതാവ്‌ എനിക്ക്‌ ജന്‍മം നല്‍കിയത്‌. ഞാനാദ്യമായി അക്ഷരമുറ്റത്തെത്തിയപ്പൊഴും മഴ പെയ്തിരുന്നു. എണ്റ്റെ പ്രിയ അദ്ധ്യാപകര്‍ എനിക്ക്‌ പകര്‍ന്ന്‌ നല്‍കിയ അക്ഷരങ്ങളാണ്‌ ഇന്ന്‌ എന്നെ ഇതെഴുതാന്‍ പ്രാപ്തനാക്കിയത്‌. എണ്റ്റെ പ്രണയവാടിയിലെ ആദ്യ പുഷ്പം മൊട്ടിട്ടതും ഇതു പോലൊരു മഴയത്താണ്‌. ഒരു മഴ സമ്മാനിച്ച ഏകാന്തതയാണ്‌ ഞാന്‍ നിറച്ചാര്‍ത്തണിയിച്ച എണ്റ്റെ ആദ്യ കവിത പിറക്കുവാന്‍ ഹേതുവായത്‌. പ്രകൃതിയുടെ ഈ കണ്ണീര്‍ സമ്മാനിക്കുന്ന ഏകാന്തത ഞാന്‍ ഇഷ്ടപ്പെടുന്നു. പലപ്പോഴും എന്നിലെ എന്നെ കണ്ടെത്തുന്നത്‌ ഈ ഏകാന്തതയാണ്‌. 
 വീണ്ടും മഴയിലേക്ക്‌
പ്രിയപ്പെട്ട മഴ വീണ്ടും നീ എന്നില്‍ പെയ്യുക, എന്നിലെ എന്നെ ഉണറ്‍ത്തുക ഞാനും നിന്നെപ്പോലെ പെയ്യട്ടെ പലറ്‍ക്കും പ്രിയപ്പെട്ടവനായി പെയ്തൊഴിയട്ടെ

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഞാന്‍ എന്ന കവി

I
 
ഒരു കവി മനസിലെ ഭാവന 
എന്നിലുണരുമ്പോള്‍
ഞാനോര്‍ത്തുപോയി 
ഇതെനിക്കു കഴിയുന്നതോ 
അതോ എണ്റ്റെ സ്വപ്നമോ?
പിന്നീടെനിക്കു മനസിലാക്കാന്‍ കഴിഞ്ഞു 
ഒരു കവി മനസ്‌ എന്നിലുണ്ടെന്ന സത്യം 

II

ഒരു കവി ഭാവന 
എന്നിലുണ്ടെന്ന സത്യം
ഞാനറിയാതിരുന്നെങ്കില്‍ 
അതെവിടെ മാഞ്ഞു പോകും? 
അന്ധകാരത്തിലോ അതോ 
എന്നില്‍ തന്നെയോ?

2010 ജൂലൈ 4, ഞായറാഴ്‌ച

പക്ഷി

ക്രൂരനാം വേടണ്റ്റെ
അമ്പിന്‍ മുനയില്‍
കോര്‍ക്കപ്പെട്ട പാവം
പക്ഷി ഞാന്‍
അതെന്നെ തുറിച്ചു നോക്കി
ഹാ എത്ര കഠിനമാം വേദന
അതില്‍ കിടന്നു ഞാന്‍ പിടഞ്ഞു
ഒടുവില്‍ യാത്രയായി
വേടനും അമ്പുമില്ലാത്ത
ഏതോ ഒരു ലോകത്തിന്‍
ഏതോ ഒരു കോണില്‍
ഒരു ബിന്ദുവാകാന്‍ !!!

2010 ജൂൺ 2, ബുധനാഴ്‌ച

ഈ ലോകം

       മടുത്തു !!
എത്ര ദു:സഹമീ ജീവിതം
കൊടും ക്രൂരതകള്‍
മനുഷ്യന്‍ മൃഗമാകുന്നു
മനുഷ്യത്വം കേട്ടുകേള്‍വി മാത്രമാകുന്നു
ഇതാണോ ജീവിതം
ഇതാണോ ലോകം
       അറിയില്ല
ഇനിയിങ്ങനെ എത്ര നാള്‍
ഒരിക്കല്‍ മനസ്സിലാകും
      തെറ്റിപ്പോയി
അന്നു പശ്ചാത്തപിക്കാന്‍
കാണുമോ ഈ ലോകം ?

2010 മേയ് 20, വ്യാഴാഴ്‌ച

മഴത്തുള്ളി (ഇതൊരു കവിതയാണ്‌ അല്ല ഒരു കഥയാണ്)

‌ഇതൊരു കാവ്യമല്ല പക്ഷേ  ഒരു കാവ്യത്തിന്‍റെ  മാധുര്യവും നിശബ്ദതയും ഈ വരികള്‍ക്കുണ്ട്‌.

               മാനം ഇരുണ്ടതാണെങ്കിലും മേഘങ്ങള്‍ കറുത്തതാണെങ്കിലും ഇറ്റിറ്റ്‌ വീഴുന്ന മഴത്തുള്ളികള്‍ക്ക്‌ ഒരു പ്രകാശമുണ്ട്‌, പ്രശാന്തതയുണ്ട്‌. അവയെ നോക്കി ഞാന്‍ പറഞ്ഞു "ഞാന്‍ നിന്നെ പ്രണയിക്കുന്നു.ഓരോ തരുവിനും ഓരോ സസ്യ ലതാദികള്‍ക്കും കുളിര്‍മയേകുന്ന നിന്നെ ഞാന്‍ പ്രണയിക്കുന്നു. ഈ ലോകം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന നിന്‍റെ അഴകിനെ ഞാന്‍ പ്രണയിക്കുന്നു. ഇരുണ്ട മേഘങ്ങള്‍ക്കിടയില്‍ നിന്ന് വന്നതെങ്കിലും നിന്‍റെ നൈര്‍മല്യത്തെയും നിന്‍റെ വിശുദ്ധിയെയും  ഞാന്‍ പ്രണയിക്കുന്നു. ഭൂമിയില്‍ നാമ്പുകള്‍ തളിരിടുന്നതിനു ഹേതുവായ നിന്‍റെ ചൈതന്യത്തെ ഞാന്‍ പ്രണയിക്കുന്നു. മഞ്ഞിന്‍റെ പുതപ്പിനെ മാറ്റി എന്നില്‍ പെയ്തിറങ്ങിയ നിന്‍റെ നിഷ്കളങ്കതയെ ഞാന്‍ പ്രണയിക്കുന്നു. മനസിന്‌ കുളിര്‍മയേകിയ നിന്‍റെ സാമീപ്യത്തെ ഞാന്‍ പ്രണയിക്കുന്നു".

              പുഞ്ചിരിച്ചു കൊണ്ട്‌ ആ മഴത്തുള്ളി മണ്ണില്‍ പതി ച്ചു. ആ മണ്‍ തരിയെ നോക്കി ഞാന്‍ പറഞ്ഞു "ഇവിടം എന്‍റെ ഹൃദയമായിരുന്നെങ്കില്‍......... "

2010 മേയ് 17, തിങ്കളാഴ്‌ച

എന്‍റെ കണ്ണീര്‍ക്കണം

എന്‍റെ ദുഃഖം   ഒരു കണ്ണീര്‍ക്കണമായി
പൊഴിക്കാനാവാതെ പുസ്തകത്താളുകളില്‍
ഞാന്‍ വരയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ അത്
കവിതയായി പാടുന്നു.
എന്‍റെ ദുഃഖം അവരെന്തേ മനസിലാക്കാത്തൂ?

2010 മേയ് 13, വ്യാഴാഴ്‌ച

വിളിപ്പേരിണ്റ്റെ കളി

എനിക്ക്‌ വയസ്സ്‌ 19 ആകാറായി.ഇപ്പോഴും എണ്റ്റെ വീട്ടുകര്‍ എന്നെ വിളിക്കുന്നത്‌ 'വാവ' എന്നാണ്‌.ഒരു 19 കാരനെ വാവ എന്ന് വിളിക്കുന്നത്‌ സഹിക്കാന്‍ കഴിയാത്ത ബഹുമാന്യനായ ഒരു അമ്മാവന്‍ എനിക്കുണ്ട്‌. ഈ ബഹുമാന്യ വ്യക്തി എണ്റ്റെ കാര്‍ന്നോന്‍മാരോടു പറഞ്ഞു വാവേ എന്നു വിളിക്കണ്ട പ്രായം കഴിഞ്ഞു പോയി എന്ന്. കേട്ടുനിന്ന ഞാന്‍ പറഞ്ഞു വാവേ എന്നു വിളിക്കേണ്ട 'യു വാവേ യു വാവേ' എന്നു വിളിച്ചോ. അമ്മാവണ്റ്റെ സൂക്കേടും മാറും എണ്റ്റെ പ്രായവും പേരും ഒക്കുകയും ചെയ്യൂം എങ്ങനെ ഉണ്ട്‌ എണ്റ്റെ ബുദ്ധി?

2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ഒബാമയുടെ നൊബേല്‍

പല വ്യക്തികള്‍ക്കും നൊബേല്‍ കിട്ടിയതായി അറിയാം. പലര്‍ ക്കും നൊബേല്‍ കിട്ടുന്നത്‌ കണ്ടുപിടുത്തങ്ങള്‍ ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‍്‌. എന്നാല്‍ ലോകം അറിഞ്ഞു തുടങ്ങിയിട്ട്‌ ഒരു വര്‍ഷം പോലും ആകാത്തതും കാര്യമായ സംഭാവനകള്‍ നല്‍കാത്തതുമായ ഒരാള്‍ക്ക്‌ ലോകം ആദരിക്കുന്ന മഹത്തായ ഒരു സമ്മാനം അയാള്‍ അമേരിക്കന്‍ പ്രസിഡണ്റ്റ്‌ ആയതു കൊണ്ടു മാത്രമാണു്‌ നല്‍കിയത്‌ എന്നതില്‍ തര്‍ക്കമില്ല.എത്രയൊക്കെ ആയാലും നൊബേല്‍ സമിതിയുടെ ഈ തീരുമാനം മോശമായിപ്പോയി. ചിലപ്പോള്‍ അടുത്ത കൊല്ലം ഒബാമ BLOGGING തുടങ്ങിയാല്‍ സാഹിത്യ നൊബേല്‍ നല്‍കി ആദരിക്കുമായിരിക്കും

2009 സെപ്റ്റംബർ 16, ബുധനാഴ്‌ച

ലൌഡ്‌ സ്പീക്കര്‍ (Loud Speaker)

ജയരാജ്‌ സംവിധാനം ചെയ്ത്‌ മമ്മൂട്ടി പ്രധാന വേക്ഷത്തില്‍ എത്തുന്ന 'ലൌഡ്‌ സ്പീക്കര്‍' റിലീസിങ്ങിനു തയ്യാറെടുക്കുന്നു എന്നത്‌ സന്തോഷം നല്‍കുന്ന കാര്യമാണു. ലൈവ്‌ സൌണ്ട്‌ റെക്കോറ്‍ഡിംഗ്‌ ഉപയോഗിക്കുന്ന ആദ്യ മലയാള ചലച്ചിത്രം. ഈ സാങ്കേതിക വിദ്യ മലയാളത്തില്‍ മുന്‍പേ എത്തേണ്ടതായിരുന്നു. പലപ്പോഴും ചിത്രങ്ങള്‍ കാണുമ്പോള്‍ ശദ്ധിക്കാറുണ്ട്‌.കഥാപാത്രങ്ങളുടെ ചുണ്ടും ശബ്ദവുമായി പുലബന്ധം പോലും ഉണ്ടാകാറില്ല.പ്റത്യേകിച്ച്‌ അന്യ ഭാഷാ നടിമാരുടെ കാര്യത്തില്‍.വെരുതെ ഒരു കഥയില്ലാ ആട്ടം. ഈ സാങ്കേതിക വിദ്യ ഈ കോമാളിത്തരത്തിനു ഒരു പരിധി വരെ പരിഹാരമാണു. 'മാടമ്പി' എന്ന ചിത്രത്തില്‍ നായിക കാവ്യാമാധവനു ഭാഗ്യലക്ഷ്മി എന്ന കലാകാരി ശബ്ധം നല്‍കിയതുകൊണ്ടു മാത്രം ആ ചിത്രം കാണാതിരുന്ന എന്നേ പോലുള്ള ആളുകള്‍ക്ക്‌ ഈ പരിഷ്ക്കാരം ആശ്വാസം തന്നെ.

2009 ഓഗസ്റ്റ് 30, ഞായറാഴ്‌ച

ചാന്ദ്രയാന്‍

ചാന്ദ്രയാന്‍ ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ തെളിവായിരുന്നു. കാലാവധി പൂര്‍ത്തിയാക്കന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കു അഭിമാനകരമായ നേട്ടം കൈ വരിക്കാന്‍ ചാന്ദ്രയാനു കഴിഞ്ഞു. ഇതിലും മഹത്തായ നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രത്തിനാകും എന്നു പ്രതീക്ഷിക്കം. എല്ലാ ആശംസകളും നേരുന്നു.

2009 ഓഗസ്റ്റ് 26, ബുധനാഴ്‌ച

ഗുണ്ടാ കേരളം
ഗുണ്ടകള്‍ ജന ജീവിതം ദുസ്സഹമാക്കുന്നു. എല്ല മേഖലകളിലും ഗുണ്ടാ സാന്നിധ്യം. വ്യവസയികള്‍ ഗുണ്ടകളെ പോറ്റുന്നു. രാഷ്ടീയക്കാര്‍ ഗുണ്ടകളെ പോറ്റുന്നു. നാട്ടില്‍ എല്ലയിടത്തും ഗുണ്ടകള്‍. മന്ത്രിസഭയിലും ഒരു ഗുണ്ട ബാലന്‍ ഗുണ്ട.ബാലേട്ടണ്റ്റെ മകന്‍ ഛോട്ടു ഗുണ്ട.ചുരുക്കത്തില്‍ ഗുണ്ടകല്‍ക്കു വേണ്ടി ഗുണ്ടകളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണ്ടകള്‍ ഭരിക്കുന്ന ഗുണ്ടാ സംസ്ഥാനം. ഗുണ്ടകളുടെ സ്വന്തം നാട്‌. ഗുണ്ടാ കേരളം.